Popular Posts

Monday, December 26, 2011

എന്‍റെ ഭൂട്ടാനീസ് ഓര്‍മകളിലൂടെ


പേര് ഗിരീശന്‍ എന്ന് ആയത്കൊണ്ടാണോ അതോ കുട്ടിക്കാലത്ത് വായിച്ച കഥകളില്‍ നിന്ന് ആവേശം കൊണ്ടത്‌ കൊണ്ടാണോ, എന്താണെന്നു അറിയില്ല  എനിക്ക് ചെറുപ്പ കാലം തൊട്ടേ, ആകാശം മുട്ടെ ഉയര്‍ന്നു, മേഖപളികള്‍ക്കിടയില്‍ മുഖം മറച്ചു നില്‍ക്കുന്ന,  മാമലകളോട് ഒരു വല്ലാത്ത അഭിനിവേശം ആയിരുന്നു. ഷില്ലോങ്ങില്‍ Bed നു പഠിക്കുന്ന കാലത്ത് ട്രെയിനില്‍  പോകുമ്പോള്‍ ഞാന്‍ എന്‍റെ  കണ്ണുകളെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഡാര്‍ജിലിംഗ് തേയില കുന്നുകളിലേക്ക്‌ മേയാന്‍ വിടുമായിരുന്നു. സര്‍വസ്വവും എന്‍റെ മുന്നില്‍ ഒന്നും അല്ല എന്ന ഭാവത്തില്‍  അലറിക്കുതിച്ചു    പോവുന്ന ട്രെയിന്‍, ആ തേയില കുന്നുകള്‍ക്കും പിറകില്‍ നില്‍ക്കുന്ന മാമലകളുടെ  തമ്പുരാന്‍ സര്‍വശ്രീ ഹിമവാന്‍റെ  അടുക്കല്‍ നിന്നും എപ്പോഴും, ഭയന്നു എന്നോണം  ഒരു അകലം പാലിച്ചിരുന്നതിനാല്‍, വളരെ ദൂരെ നിന്ന് മാത്രമേ എനിക്ക് ആ മഹാമേരു ദര്‍ശനം സാധ്യമായിരുന്നുള്ളു. അതിനാല്‍ ഭുട്ടനിലക്കുള്ള എന്‍റെ ആദ്യ യാത്രയില്‍, വീടും കുടുംബവും   പിരിഞ്ഞിരിക്കുന്ന്തിന്‍ സംഗടമാണോ  ഒരു വിദേശ സര്‍ക്കാരിന്‍ കീഴില്‍ ജോലി ലഭിച്ചതില്‍ സന്തോഷമാണോ അതോ കുറെക്കാലമായിഎന്‍റെ മനസിനെ മദിച്ചിരുന്ന  ആ ഹിമവല്‍ ഹൃദയത്തില്‍ അലിഞ്ഞു  ചേരാനുള്ള വെമ്പലാണോ? എന്താണ് എന്‍റെ ഹൃദയത്തെ കീഴടിക്കിയിരുന്നത് എന്ന് എനിക്ക് അറിയില്ല.

കല്‍ക്കത്തയില്‍ നിന്നം 20  മണിക്കൂര്‍ യാത്ര, 2002 ജനുവരി 3 നു ഉച്ചക്ക്  2 മണിക്ക് ആസാം - ബംഗാള്‍ അതിര്‍ത്തിയിലുള ന്യൂ അലിപൂര്‍ദാര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. മൂന്നര ദിവസത്തെ യാത്ര, ശരീരം തീവണ്ടി  ബോഗി പോലെ കരിയും പുകയും അടിച്ചു കറുത്ത് കരിവാളിച്ചിരുന്നു. പക്ഷെ മനസ് കുളിച്ചു ഈറനണിഞ്ഞ  സുന്ദരിയെ പോലെയും. സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി ഒരു ടാക്സി കിട്ടുമോ എന്ന് അന്ന്യേഷിച്ചു. ടാക്സി സ്ടാണ്ടിലേക്ക്  ഒരു കിലോമീറ്റെര്‍. സൈക്കിള്‍ റിക്ഷ തന്നെ ശരണം. ഒരു സായിപ്പിന് ഇന്ത്യയില്‍ എത്തിയാല്‍ തോന്നുന്ന വികാരമായിക്കും ഒരു കേരളീയന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തിയാല്‍ തോന്നുക. ചുവപ്പ് പാതി മുണ്ടുടുത്ത, അനാട്ടമി ലാബില്‍ നിന്നും ചാടി വന്നത് പോലെ എന്ന് തോന്നിക്കുന്ന റിക്ഷകാരന്‍ സൈക്കിള്‍ റിക്ഷ ചവിട്ടി വിടുകയാണ്. റിക്ഷക്കാരന് കേശവ ദേവിന്‍റെ പപ്പുവിന്‍റെ രൂപമുണ്ടോ? കമ്മ്യൂണിസ്റ്റ്‌ ബംഗാലിന്‍റെ  ആ ഒരു പ്രൌടി ആസ്വധിച്ചു വെല്ലെസ്ലി പ്രഭുവിനെ പോലെ ഞാന്‍ റിക്ഷയിലും,ടാക്സിക്കു  ആയിരം രൂപ. നിബിഡ വനം  എന്നതിലുപരി ബോഡോ തീവ്രവാദികളുടെ വിഹാര ഭൂമി എന്നാ വിശേഷണമാണ് ഈ ഓംനി വാന്‍ ഓടിക്കൊണ്ടിരികുന്ന  വനത്തിനു ചേരുക. മരങ്ങള്‍ക്ക്  പിന്നില്‍   ഒളിച്ചിരിക്കുന്ന ആപത്തിനെപറ്റി ഡ്രൈവര്‍ക്ക്  നല്ല ബോധ്യമുണ്ടായിരുന്നു. ഒന്നര മണികൂര്‍ യാത്രയില്‍  ബോടോസിന്‍റെത്ടക്കം അഞ്ചു ചെക്ക്‌ പോസ്റ്റുകള്‍; ആര്‍മി, സി ആര്‍ പീ എഫ്ഫ്, പോലീസ്, ഐ ടീ ബീ പീ, എല്ലാം സജീവം കൂടെ തീവ്രവാതികളും.

ഒന്നര മണികൂര്‍ യാത്രക്കൊടുവില്‍ വണ്ടി ഡാര്‍ജിലിംഗ് ജില്ലയിലെ ജയ്ഗോന്‍  എന്ന സ്ഥലത്തെത്തി.   മുന്നില്‍ രാജകൊട്ടാരത്തിന്‍റെ കവാടം പോലെ തോന്നിക്കുന്ന വലിയ ഒരു കവാടം ഇരു വശവും രണ്ടു ദ്രാഗന്‍, അപ്പുറം പുംശോലിംഗ് ഇപ്പുറം ജയ്ഗോന്‍,   ഗേറ്റ് വലിച്ചു തുറക്കലും, കാലിട്ടടിയും, കാവലാളും   ഇല്ലാത്ത ഒരു ജനകീയ കവാടം.

ടാക്സി കാശ് കൊടുത്തു ഗേറ്റ് കടന്നു. ഹിമവാന്‍റെ മടിത്തട്ടില്‍ ഒരു ചെറിയ ടൌണ്‍; പുംശോലിംഗ്. ഇപ്പുറം ജൈഗോനില്‍ കണ്ട മഹീന്ദ്ര ജീപും ഓംനി വാനും ഒന്നും കാണാനേയില്ല മറിച്ചു ടോയോടോ കാറുകള്‍ മാത്രം. ദൈവമേ ഭുട്ടനും ഇന്ത്യയേക്കാള്‍ വികസിച്ചോ? ഉത്തരം പിന്നീട് മനസ്സിലായി, ഹിമാവലസാനുക്കളില്‍ എത്തണമെങ്കില്‍ "made  in japan" തന്നെ ശരണം.

സമയം ആറു മണി, നല്ല തണുപ്പ്, ഇന്നിനി യാത്രയില്ല. മാത്രവുമല്ല ഭൂട്ടാനില്‍ രാത്രി യാത്രാ നിരോധനം നിലവില്‍ ഉണ്ട്, കാരണം ഭൂപ്രകൃതി തന്നെ.  ഭൂട്ടാനിലെ ആദ്യരാത്രി പുംശോലിങ്ങില്‍, ആദ്യമായി ഹിമാലയന്‍ തണുപ്പ് അനുഭവിച്ച രാത്രി.
 
അതി രാവിലെ എഴുനേറ്റു യാത്രക്ക് തയ്യാറായി ധാരാളം ബുസ്സുകലോ,ബസ്സ്‌ സ്ടാണ്ടോ ഇല്ല. കുറച്ചു കുഞ്ഞന്‍ ഐഷേര്‍ ബസ്സുകളും ടാക്സി കാറുകളും മാത്രം. ടാക്സിക്കു തിoഫുവിലേക്ക് നാലായിരം രൂപ. ഞാനും ഡ്രൈവറും മാത്രം, ഡ്രൈവര്‍ എന്തൊക്കെയോ ചോദിച്ചു, ഞാന്‍ എന്തല്ലമോ പറയുകയും ചെയ്തു. പക്ഷെ രണ്ടു പേര്‍ക്കും ഒന്നും മനസിലായില്ല കീഴടങ്ങിയ ഡ്രൈവര്‍ സ്ടീരിയോ ഓണ്‍ ചെയ്തു ഭൂട്ടാനി സംഗീതം ഒരു താരാട്ട് പാട്ട് പോലെ ലളിതമായിരുന്നു. അതില്‍ മുഴുകി ഞാന്‍ അങ്ങിനെ പുറത്തേക്കു നോക്കിയിരുന്നു. ചുറ്റും വാഹനങ്ങള്‍ ഇല്ല, ജനങ്ങളില്ല, ആരവങ്ങളില്ല. വെള്ള തൊപ്പി അണിഞ്ഞ ഹിമാലയ സ്രിങ്ക്ങ്കങ്ങളിലൂടെ, താഴെ ഒഴുകി നടക്കുന്ന മേഘങ്ങള്‍ക്ക് മുകളിലൂടെ കാര്‍ ഓടിക്കൊണ്ടിരുന്നു. വിന്‍ഡോ ഗ്ലാസ്സിലൂടെ ഞാന്‍ കാണുകയായിരുന്നു- പാതിവ്രത്യം നഷ്ട്ടപെട്ടിട്ടില്ലാത്ത കാഞ്ജന്‍ ജംഗ കൊടുമുടി.  പുതഞ്ഞു കിടക്കുന്ന ഐസ് കട്ടകളില്‍ തട്ടി, മാമലകളെ തലോടി ഒഴുകി പറക്കുന്ന ശീതക്കാറ്റ്, ഒരു മലയും അതിന്‍റെ താഴ്വരയില്‍ ഒരു സൈപ്രസ് മരവും ഉള്ള ചിത്രം ആലേഖനം ചെയ്ത നാലാം ക്ലാസ്സിലെ പുസ്തക താളും അതിലെ    ''മാമരം കോച്ചും തണുപ്പത്ത് ....... താഴ്വര പൂത്തൊരു കുന്നത്ത്....മൂടിപുതച്ചു കിടക്കും കാറ്റേ മൂളിക്കുതിച്ചു പറന്നാട്ടെ .........."' എന്ന കവിതയും പേറി എന്‍റെ ഓര്‍മയിലേക്ക് പറന്നിറങ്ങി. തികച്ചും നോസ്ടാല്ജിക്ക് ആയിപ്പോയി.

റോഡുകള്‍ പര്‍വതങ്ങളെ ചുറ്റി വരിഞ്ഞു കയറി പോവുകയാണ്, ഒരു വശം ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വത സാനുക്കള്‍, മറുവശത്ത് അഗാധമായ ഗര്‍ത്തങ്ങള്‍. ഒരു വാഹനത്തിനു മാത്രം കടന്നു പോവാന്‍ പറ്റിയ വീതി മാത്രമേ മിക്ക സ്ഥലത്തും ഉള്ളു. പല ക്ലിഫ്ഫുകള്‍ക്കും മുകളില്‍ എത്തുമ്പോള്‍ തോന്നും ഡ്രൈവര്‍ ആണ് ഈ ലോകത്തിലെ ഏററ വും വലിയവന്‍ എന്ന്. ഇടക്ക് എവിടയോ ഒരു സ്മാരകം കണ്ടു അതില്‍ ഇങ്ങനെ എഴുതിവച്ചിരുന്നു "ഇവിടെ ജീവന്‍ വെടിഞ്ഞ എല്ലാ തൊഴിലാളികളുടെയും ഓര്‍മയ്ക്ക്".നൂറു കണക്കിന് ഇന്ത്യന്‍ തൊഴിലാളികളുടെ ജീവന്‍റെ വിലയാണ് തിംഫു - ഫുങ്ങ്ഷലിംഗ് ദേശീയ പാത. റോഡരികില്‍ ജീവന്‍ പണയം വച്ചു ജോലി ചെയ്യുന്ന ഗ്രെഫ് തൊഴിലാളികളെയും കണ്ടു.

യാത്ര തുടങ്ങിയിട്ട് ആറു മണിക്കൂര്‍ ആയി. അതാ അങ്ങകലെ ആകാശ കോട്ട പോലെ തോനിപ്പിക്കുന്ന തിംഫു നഗരം. ചുറ്റും സൈപ്രസ് മരങ്ങള്‍, കൂടാതെ അങ്ങിങ്ങ്  ആപ്പിള്‍ തോട്ടവും അതിനിടയില്‍ ഭൂട്ടന്‍റെ തനതു വാസ്തു ശില്പ ശൈലിയില്‍  തീര്‍ത്ത ബില്‍ഡിംഗ്‌ കളും. റോഡില്‍ മുഴുവന്‍ ഫ്രോസ്റ്റ് വീണു കിടപ്പുണ്ടായിരുന്നു. തികച്ചും ഒരു മായ നഗരം തന്നെ.

ഭൂട്ടാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ രുടെ ഓഫീസില്‍ രണ്ടു ദിവസം, ഏകദേശം അറുപതോളം ടീച്ചേര്‍സ് ഉണ്ടായിരുന്നു മിക്കവര്‍ക്കും ചൈനീസ്, ടിബറ്റന്‍, ഇന്ത്യന്‍ അതിര്ത്തികളിലായി നിയമനം. അവര്‍ എല്ലാം യാത്ര ചൊല്ലി പിരിഞ്ഞു. എനിക്ക് വീണ്ടും കാത്തിരുപ്പ്. മൂനാം ദിവസം ഡയറക്ടര്‍ നിയമന ഉത്തരവ് കയ്യില്‍ തന്നു പറഞ്ഞു "യു ഗോ ടഗാന". ടഗാന എവിടെയാണെന്ന് അറിയാനുള്ള ഓട്ടം. പിന്നെ ഭൂട്ടന്‍റെ ഒരു മാപ് തപ്പിപ്പിടിച്ചു.

തിoഫുവില്‍ നിന്നും പത്തു മണിക്കൂര്‍ യാത്ര, റോഡില്‍ പല സ്ഥലത്തും, ജെ സി ബി മഴയില്‍ ഒലിച്ചു പോയ റോഡ്‌ നന്നാക്കുന്നത് കണ്ടു . ഒരു നൂല്‍പ്പാലത്തില്‍ എന്ന പോലെ  തല്ലിപ്പതഞ്ഞു ഒഴുകുന്ന ഹിമാലയന്‍ നദികള്‍ക്ക് മുകലൂടെയുള്ള കമ്പി പാലതിലൂടെയും മറ്റും കുഞ്ഞന്‍ ബസ്സ്‌ മുന്നേറിക്കൊണ്ടിരുന്നു . ചുറ്റിലും നിര നിരയായി ആപ്പിള്‍, ഓറഞ്ച് തോട്ടങ്ങള്‍. ആരാണ് സുന്ദരി? ആപ്പിലോ ഓറന്ച്ചോ.  വൈകീട്ട് ആറു മണിയോട് കൂടി ബസ്സ്‌ ധഗാനയിലെത്തി വലിയൊരു സിറ്റി പ്രതീക്ഷിച്ച ഞാന്‍ കണ്ടത് കുട്ടികളുടെ കളിപ്പന്ടല്‍ എന്ന പോലെ തോനിക്കുന്ന മുകളില്‍ കല്ലൊക്കെ എടുത്തു വച്ച കുറെ കടകളാണ് ഇത് ഒരു സംസ്ഥാന തലസ്ഥാനമാണ്‌, ഇതിനു സോമ്ഗഗ് എന്നും സെക്രതൃയെട്ടിനെ സോംഗ് എന്നും സംസ്ഥാന ഭരണാധികാരിയെ സോമ്ഗ്ത എന്നും അറിയപ്പെടുന്നു.ആരോ വിവരം അറിയിച്ചതനുസ്സരിച്ചു പ്രിന്സിപലും രണ്ടുമൂന് കുട്ടികളും വന്നു എന്‍റെ ബാഗും എടുത്തു മുന്നേ നടന്നു. സൈപ്രസ് മരങ്ങളുടെയും ബ്ലൂ പൈന്‍ മരങ്ങളുടെയും പശ്ചാത്തലത്തില്‍ മഞ്ഞു മൂടിയ ആ മല മുകളില്‍ ബ്ലൂ പോപ്പി ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു വിശാലമായ ഗ്രൌണ്ടിന്‍റെ  തലക്കല്‍ പിന്‍ ഭാഗത്തായി എല്ലാ സൌകര്യങ്ങളോടും കൂടിയ അന്താരാഷ്ട്ര സിലബസ് പിന്തുടരുന്ന ഒരു ഒന്നാം കിട ബോര്‍ഡിംഗ് സ്കൂള്‍. ഭൂട്ടാനില്‍ എല്ലാവര്ക്കും വിദ്യാഭ്യാസം സൌജന്യവും, തുല്യവും ആണ്. ഒരു നിമിഷം മനസ്സ് ഇന്ത്യയിലേക്ക്; അവിടെ വലിയവര്‍ക്കു ഐ എസ് സീ തൊട്ടു താഴെ ഉള്ളവര്‍ക്ക് ഐ സീ എസ് സീ, അതിനു താഴെ സീ ബീ എസ് സീ, തൊട്ടു താഴെ എസ് ഈ ബീ സീ. സ്കൂളുകള്‍ ആണെങ്കില്‍ വെത്യസ്ത നിലവാരം ഉള്ളവ. രാജ ഭരണമാണ് ജനാതിപത്യ ത്തെക്കാള്‍ നല്ലതെന്ന് തോന്നിപ്പോയി.

 ബുദ്ധ മത വിശ്വാസികള്‍ ആയതിനാല്‍ ജനങ്ങള്‍ പൊതുവേ അച്ചടക്കമുള്ളവര്‍. പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നു കയറ്റത്തെ ചെറുക്കുവാനുള്ള ഭരണ കൂടത്തിന്‍റെ തത്ര പാടുകള്‍ ദൃശ്യം. ദേശീയ വസ്ത്രമായ ഘോ കീര തുടങ്ങിയവ കുട്ടികള്‍ തക്കം കിട്ടിയാല്‍ ഉപേക്ഷിക്കും, ജീന്‍സും, ടി ഷര്‍ട്ടും ധരിക്കും പക്ഷെ പോലീസിനെ കണ്ടാല്‍ ഓടി കാടില്‍  ഒളിക്കണം.

സെക്സ് ആണ് ജീവിതത്തില്‍ എറ്റവും വലുത് എന്ന് തോന്നിപ്പോവും ഭൂട്ടാനില്‍ എത്തിയാല്‍ , സ്കൂളിലും ഹോസ്റ്റലിലും കോണ്ടം നിറച്ച പെട്ടികള്‍ സര്‍ക്കാര്‍ വച്ച് കൊടുക്കുന്നു,  ഒരു ദിവസം ചായ കുടിക്കാന്‍ കടയില്‍ കയറിയ ഞാന്‍ കണ്ടത് ബിയര്‍ കഴിച്ചു കോണ്ടിരിക്കുന കുറെ സ്ത്രീകളെ ആണ്. അന്സ്രീന്ഗ് ലാം എന്ന പേരുള്ള ഒരു മധ്യവയസ്ക ആണ് കട ഉടമ.  ആ സ്ത്രീ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു -' ഐ ഹാവ് ഫക്ക്ദ് പീപ്പിള്‍ ഫ്രം മെനി കണ്ട്രീസ് ബട്ട്‌ നോട്ട് എ കേരലൈട്ടെ സൊ ഫാര്‍'. നമ്മുടെ നാട്ടില്‍ വീട് നിര്‍മ്മിക്കുന്നതിന്റെ മുന്നില്‍ ഒക്കെ കന്നേര്‍ തട്ടാതിരിക്കാന്‍ രൂപം ഉണ്ട്ണ്ടാക്കി തൂക്കിയിടുന്നതിനു ബദലായി ഇവിടെ  പല വലിപ്പത്തില്‍ പുരുഷ ലിംഗം ഉണ്ടാക്കി വയ്ക്കുകയാണ് ചെയ്യുന്നത്. കൂടാതെ "തെര്ച്ച്ചം"   എന്ന പേരില്‍  ഗ്രാമത്തിലെ സ്ത്രീകളുടെ മുന്നില്‍ നഗ്ന നൃത്തം ചെയ്യുന്ന പുരുഷന്മാരെയും കാണാം, ഇത് കണ്ടിരിക്കുന്ന സ്ത്രീക്ക് എത്   പുരുഷനെയാണ് ഇഷ്ടപ്പെട്ടത്,അവനുമായി സെക്സ് ആവാം.വസ്ത്രം എങ്ങാനും ധരിച്ചു തെര്ച്ച്ചം കാണാന്‍ പോയാല്‍ വലിയ തുക ഗ്രാമത്തലവന്  പിഴ ആയി നല്‍കണം.

ഇതിനിടയില്‍ പുരാതന ബുദ്ധിസത്തിനെ ആവാഹിചിരുത്തിയ സന്ന്യാസി മOങ്ങളും ഉണ്ട് . പേരിനു സന്ന്യാസിമാരാണെങ്കിലും ചുവപ്പ് ഉടുത്തു മൊട്ടയും അടിച്ചു വെള്ളമടിച്ചു,സ്ത്രീ സംസര്‍ഗവും നോക്കി നടക്കുന്നവര്‍. ആരും ആരെയും നിര്‍ബ്ബന്ദിച്ചു മതപ്രച്ചരകരാക്കരുത് എന്നാണ് എന്‍റെ അഭിപ്പ്രായം. അവര്‍ ആ മതത്തിന് തന്നെ ഒരു ഭാരം ആയിരിക്കും തീര്ച്ച.

ക്ലാസ് ടീച്ചര്‍ എന്ന സ്ഥിതിക്ക് ഒരു ക്ലാസ് കാപ്ടിയനെ തിരന്ഞ് എടുക്കണമായിരുന്നു.എട്ടാം ക്ലാസ് എ യ്ക്ക് ഞാനും  കണ്ടെത്തി ഒരു    ക്യാപ്ടനെ; പെന്ജോരെ , ഒരു നിഷ്കളന്ഗനായ ഭൂട്ടാനി വിദ്ധ്യാര്‍ത്തി. താമസം ബോര്‍ദിങ്ങിലായിരുന്നു, പഠിക്കാന്‍ അത്ര മിടുക്കന്‍ ആയിരുന്നില്ല. അവന്‍റെ ഗ്രാമത്തില്‍ എത്താന്‍ കാടും മലയും കടന്നു രണ്ടു ദിവസം നടക്കണം. ഒരു ദിവസം അവന്‍ എന്നോട് ചോദിച്ചു, എനിക്ക് വീട്ടില്‍ പോകണം സര്‍, വാര്‍ഡനോട് ചോദിച്ചിട്ട് പൊയ്ക്കൊ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ചോദിച്ചിട്ട് വാര്‍ഡന്‍ വിട്ടില്ല എന്ന്  മറുപടി.  അവന്‍റെ കണ്ണില്‍ നിറഞ്ഞ കണ്ണുനീരില്‍ ഞാന്‍ എന്‍റെ പ്രതിബിംബ്ബം ധര്ശിച്ച്ച്ചു.  എന്തിനാണ് പോകുന്നത് എന്ന ചോദ്യത്തിനു അമ്മക്ക് സുഖമില്ല എന്ന് മറുപടി. ദോര്‍ജി സ്രിംഗ് എന്ന ഫിസിക്സ്‌ അധ്യാപകനാണ് വാര്‍ഡന്‍ ഇന്‍ ചാര്‍ജ്, റെക്കമെന്റുമായി ചെന്ന എന്നോട് അദ്ദേഹം പറഞ്ഞു " സര്‍ കൊടും കാടാണ് കുറെ കുട്ടികളെ ഒന്നിച്ചല്ലാതെ ഒറ്റയ്ക്ക് ആരെയും വിടാന്‍ പറ്റുകയില്ല, ഇവന്‍ വീട്ടില്‍ പോകാന്‍ വെറുതെ പറയുന്നതായിരിക്കും, ഇനി സാറിന്‍റെ സ്വന്തം റിസ്കില്‍ വേണമെങ്കില്‍ വിടാം". കാട്ടിലൂടെ നീ എങ്ങിനെ ഒറ്റയ്ക്ക് പോകും എന്ന എന്‍റെ ചോദ്യത്തിനു അരയില്‍ തൂക്കിയിട്ട പട്ട (കത്തി) എടുത്തു കാണിച്ചു അവന്‍  മൃഗങ്ങള്‍ കാണില്ലേ എന്ന ചോദ്യത്തിനു കരടിയെ കാണാറുണ്ട് എന്നും കരടിയെ മൂക്കിനിടിച്ചു എളുപ്പം കീഴ്പെടുതാം എന്നു പറഞ്ഞു അവന്‍ ആത്മ ധൈര്യം പ്രകടിപ്പിച്ചു.  സoഘടം തോനി എന്‍റെ  ഉത്തരവാധിത്തത്തില്‍ അവനോടു പോയ്‌ കൊള്ളാന്‍ പറഞ്ഞു. നാല് ദിവസം കഴിഞ്ഞിട്ടും അവന്‍ തിരികെ വന്നില്ല ചിലര്‍ എന്നെ കുറ്റപ്പെടുത്തി, എനിക്ക് സoഘടമോ ഭയമോ എന്തോ തോന്നി തുടങ്ങിയിരുന്നു അഞ്ചാം ദിനം  വീടിന്‍റെ വാതിലില്‍ മുട്ടുന്നത് കേട്ട് ചെന്ന ഞാന്‍ കണ്ടത്, കയ്യില്‍ ഒരു ചെറിയ പൊതിയുമായി നില്‍ക്കുന്ന പെന്ജോരിനെ ആയിരുന്നു. എന്ത് കണ്ടാണ് താമസിച്ചത് എന്ന് എന്തോ ഞാന്‍ ചോദിച്ചില്ല. ' വീട്ടില്‍ നിന്നും പരിച്ചതാണ് എന്ന് പറഞ്ഞു കയ്യിലുള്ള ഓറഞ്ച് പൊതി അവിടെ വച്ചിട്ട് അവന്‍  പോയി. വീട്ടില്‍ പോയി വന്ന സന്തോഷമൊന്നും ആ മുഖത്ത് കണ്ടില്ല. പിന്നീട് ഞാന്‍ അറിഞ്ഞു അവന്‍ വീടിലെതിയതിന്‍റെ പിറ്റേന്ന് അവന്‍റെ അമ്മ മരിച്ചു പോയിരുന്നു എന്ന്. മൂന്ന് വര്‍ഷത്തെ സര്‍വീസിനു ശേഷം ജോലി ഉപേക്ഷിച്ചു ഞാന്‍ നാടിലേക്ക് മടങ്ങി വരാന്‍ നേരം കുറെ കുട്ടികള്‍ എന്‍റെ കൂടെ ബസ്സ്‌ സ്റ്റോപ്പ്‌ വരെ വന്നിരുന്നു. അവരുടെ കൂടെ പെന്ജോരെ എന്‍റെ ബാഗും തൂക്കി മുന്നില്‍ ഉണ്ടായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞു ബസ്സ്‌ വിട്ടതിനു ശേഷം തല പുറത്തേക്കിട്ടു തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് തിരിഞ്ഞു നടക്കുന്ന കുട്ടികളെയും  അവിടെത്തന്നെ നിന്ന് ബസ്സിനെ തന്നെ നോക്കി നില്‍ക്കുന്ന പെന്ജോരിനെയുമാണ്. ഞാന്‍ തിരിച്ചറിയുകയായിരുന്നു അധ്യാപകവൃത്തിയാണ് ഈ ലോകത്തില്‍ ഏറ്റവും പരിപാവനമായതെന്ന്.

തിരികെയുള്ള യാത്രയില്‍ ഒരുപാട് ഓര്‍മ്മകള്‍ കൂടിനുണ്ടായിരുന്നു; മഞ്ഞു മലകള്‍ , മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ബ്ലൂ പോപി ചെടികള്‍, ഭൂട്ടനീസ് സുന്ദരികള്‍, മഞ്ഞു കണങ്ങള്‍ തൊങ്ങല്‍ ചാര്‍ത്തിയ പൈന്‍, സൈപ്രസ്, ദേവദാരു തുടങ്ങിയ മരങ്ങള്‍, ഭുട്ടനെസ് ബ്ലാക്ക്‌ മൌണ്ടിന്‍ വിസ്കി, നിഷ്കളന്ഗനായ പെന്ജോരെ എന്ന ബാലന്‍ എന്നിങ്ങനെ ഒന്നൊന്നായിഎന്‍റെ മനസ്സില്‍ മിന്നി മറഞ്ഞു കൊണ്ടേയിരുന്നു.

ഭൂട്ടനീസ് ചരിത്രത്തില്‍ എവിടേയോ ഞാന്‍ വായിച്ചിട്ടുണ്ട് ദൈവത്തിന്‍റെ സ്വൊന്തം നാടിനു 'ശങ്ഗ്രില്ല' എന്നാണ് പേര് എന്ന്. അതെ ഈ ഭൂമിയില്‍ ഒരു ശങ്ഗ്രില്ല ഉണ്ടെങ്കില്‍ അത് ഈ കൊച്ചു ഭൂട്ടാനോ? അതോ...............................

Sunday, December 25, 2011

WILL...DRAGON...FIRE?

EVERY...INDIANS,...ATLEAST...POLICY..MAKERS...SHOULD...READ..THE..."Dragon..Fire"..,..
written...by...Mr..Humfrey..Davey"SO..THAT,...WE..MAY...BE...ABLE...TO...DEFEND...ATLEAST.

Agni-V shows India's intention to become major power: Official Chinese media
India will become a full-fledged member of the ICBM club only when its most ambitious nuclear-capable Agni-V ballistic missile becomes fully operational in 2014.
BEIJING, As India gears up to test its 5000 km range Agni-V missile in February next year, Chinese official media here said that the "killer" missile with potential to reach several cities in China showed New Delhi's intention to become major power in the region.
"Indian officials and scientists claimed that their Agni-V missile is the 'killer' for a certain country, which obviously shows the intention of seeking regional balance of power", an article in the state-run People's Daily titled 'Risks behind India's military build up' said on Sunday.
It added that India has strategic ambitions and hopes to play an important role in world affairs, "so it cannot tolerate these internal and external security environment constraints".
"It is the Indian goal to continue to strengthen the military and possess a military clout that matches its status as a major power", the write-up in the daily, which is the official organ of the ruling Communist Party of China (CPC), said.
"However, how many missiles is enough is a question for all governments in the missile era", it said.
Chinese media reported the last month's successful test flight of the 3000 km range Agni-IV missile.
DRDO Director-General V K Saraswat had announced that Agni -V will be test fired in February.
Defence analysts say that the two together has the potential to reach several top Chinese cities, though far off regions could still be out of range for Indian missiles.
Analysts say that while short range missile Agni-I and II are regarded as Pakistan-specific, Agni-III, IV and V are perceived to be China-specific.

Saturday, December 24, 2011

MAINTAIN THE SANCTITY OF THE VILLAGNBE


All people of kurumathur,vythala are hereby urged to refrain from all deeds that may hamper the beauty of our village. Stop putting lots of destructive chemicals to the crops,using pesticides, doing any things that may leads to large scale deforestation, unscrupulous littering of plastics,etc.